മണിക്കെതിരേ ജാതിവെറി

#

( 20.11.2016 ) : എം.എം.മണിയെ മന്ത്രിസ്ഥാനത്തേക്ക് സി.പി.എം നിർദ്ദേശിച്ചതിനു തൊട്ടു പുറകേ, അദ്ദേഹത്തിൻറെ ജാതിയെയും സാമൂഹ്യ സ്ഥിതിയെയും വിദ്യാഭ്യാസത്തെയും ആക്ഷേപിക്കുന്ന പരാമർശങ്ങൾ വ്യാപകം. ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ, മന്ത്രിയായാലും മണിയുടെ സ്വഭാവം മാറില്ലെന്ന് പറഞ്ഞത് ജാത്യാലുള്ളത് തൂത്താൽ മാറുമോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു. ചർച്ചയിൽ പങ്കെടുത്ത സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദൻ ഉൾപ്പെടെ ചർച്ചയിൽ പങ്കെടുത്ത ആരും ഉണ്ണിത്താന്റെ ജാതി പരാമർശത്തെ ചോദ്യം ചെയ്തില്ല

മണി മന്ത്രിയാകുന്നതോടെ കേരളം അറബിക്കടലിൽ താണു പോകുമെന്ന നിലയിലായിരുന്നു സാമൂഹ്യമാധ്യമങ്ങളിൽ പലരുടെയും പ്രതികരണങ്ങൾ. വെറുതേ സ്‌കൂളിൽ പോയി എന്ന് എം.എം.മണിയുടെ വിദ്യാഭ്യാസത്തെ പരിഹസിച്ച് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ട സിനിമാ സംവിധായകൻ ജൂഡ് ആന്റണിക്കെതിരേ വ്യാപകമായ വിമർശനങ്ങളാണുണ്ടായത്. നിറത്തിന്റെയും ജാതിയുടെയും പെരുമാറ്റത്തിന്റെയും പേരിൽ ഒരു നിയുക്തമന്ത്രി, ഇത്ര ഹീനമായി ആക്ഷേപിക്കപ്പെടുന്നത് കേരളത്തിൽ ആദ്യമാണ്.