ചാണകത്തില്‍ മോദിയുടെ മുഖം : വൈറലായി കിടിലന്‍ ട്രോള്‍

#

(23-11-16) മോദിയും ഗോമാതാവുമൊക്കെ ട്രോളന്മാര്‍ക്ക് മുമ്പില്‍ കനത്ത പ്രഹരമേറ്റ് വീഴുന്ന കാഴ്ച്ചയാണ് ഈയിടെയായി കണ്ടു വരുന്നത്. വെറും ട്രോളല്ല; ട്രോളോട് ട്രോളാണ് ഇന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതില്‍ അടുത്തിടെ ഏറ്റവും വൈറലായി കൊണ്ടിരിക്കുന്ന ഒരു കിടിലന്‍ ട്രോള്‍ പരിചയപ്പെടാം. ബി.ജെ.പിക്കാരെ പരിഹസിച്ച് ഏതോ ഒരു വിരുതന്‍ ഇട്ട പോസ്റ്റാണ്. ചാണകത്തില്‍ കാണപ്പെട്ട മോദിയുടെ മുഖം. സംഘപരിവാര്‍ സുഹൃത്തുക്കളെ, വലിയ അത്ഭുതം നടന്നിരിക്കുന്നു ഇതാ മോദിജിയുടെ മുഖം ചാണകത്തില്‍ തെളിഞ്ഞിരിക്കുന്നു. കേരളത്തിലെ ഒരു ചാണക സംഘിയുടെ വീട്ടിലെ തൊഴുത്തില്‍ കാണപ്പെട്ട അത്ഭുത ചാണകം എന്ന തലക്കെട്ടിലാണ് സംഭവം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചാണകത്തില്‍ കിടിലന്‍ ഗെറ്റപ്പില്‍ ഫോട്ടോ ഷോപ്പ് ചെയ്ത മോദിയുടെ ചിത്രത്തിന് താഴെ അടിക്കുറിപ്പായി അത്ഭുതം കണ്ടു കഴിഞ്ഞാല്‍ ഒരു മിനിട്ടുളളില്‍ ഷെയര്‍ ചെയ്യുക എന്നാണ് നല്‍കിയിരിക്കുന്നത്. പോസ്റ്റ് ഏറെ ജനശ്രദ്ധ നേടിയതോടെ ഒരു സംഘി ആക്രമണം തന്നെയാണ് കമന്റുകളായി പുറത്തു വന്നത്. പോസ്റ്റിന് താഴെ മോദി അനുകൂലികളുടെയും വിരോധികളുടെയും  സംഘം ചേര്‍ന്നുളള ആക്രമണം തന്നെയാണ് നടക്കുന്നത്.  പോസ്റ്റ് ഇട്ടവന് ഇഷ്ടപ്പെട്ട ഒന്നില്‍ അവന്‍ അവന്റെ ഹീറോയെ കണ്ടെന്നും കൃഷ്ണനെ ഇലയില്‍ കാണുകയും മേഘങ്ങളില്‍ അള്ളാഹുവിനെ കണ്ടെന്നു പറയും പോലെയൊക്കെ തന്നെയാണ് ഇതെന്നും പറഞ്ഞാണ് മോദിയെ ദൈവീകവത്ക്കരിക്കുന്നത്. അതിന് ഏറ്റ തിരിച്ചടികളുമായി മറ്റൊരു വിഭാഗവും രംഗത്തുണ്ട്. എന്തായാലും ഫോട്ടോഷോപ്പിന്റെ ഒരു എഫക്‌ടേ.