ദിലീപ് പദ്‌ഗോംകര്‍ അന്തരിച്ചു

#

പൂന (25-11-16) : പ്രമുഖ പത്രപ്രവര്‍ത്തകന്‍ ദിലീപ് പദ്‌ഗോംകര്‍ (72) അന്തരിച്ചു. ഇന്ന് രാവിലെ പൂനയില്‍ ഒരു ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നവംബര്‍ 18 ന് ഹൃദയാഘാതത്തെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘകാലം ടൈംസ് ഒഫ് ഇന്ത്യ എഡിറ്ററായിരുന്ന ദിലീപ് പദ്‌ഗോംകര്‍ യുനസ്‌കോയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പാരീസില്‍ ടൈംസ് ഒഫ് ഇന്ത്യ ലേഖകനായി പ്രവര്‍ത്തിച്ചു. ജമ്മുകാശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി എല്ലാ വിഭാഗം ജനങ്ങളുമായി സംസാരിക്കാന്‍ വേണ്ടി സര്‍ക്കാര്‍ നിയോഗിച്ച വിശിഷ്ട വ്യക്തികളുടെ കൂട്ടത്തില്‍ ദിലീപ് പദ്‌ഗോംകറുണ്ടായിരുന്നു.