മുഖ്യമന്ത്രിക്ക് ലെഫ്റ്റ്ക്ലിക് ന്യൂസിന്റെ മറുപടി

#

തിരുവനന്തപുരം (25.11.16) : ഗീതാ ഗോപിനാഥ് പ്രോജക്ട് സിൻഡിക്കേറ്റിൽ എഴുതിയ ലേഖനത്തെ മുൻ നിർത്തി ലെഫ്റ്റ് ക്ലിക് ന്യൂസ് നൽകിയ വാർത്തയോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഞങ്ങൾ സശ്രദ്ധം വായിച്ചു.

പൊതുവിൽ, നരേന്ദ്ര മോദിയുടെ സാമ്പത്തിക നയങ്ങളെ പിൻതാങ്ങുന്ന സാമ്പത്തിക ശാസ്ത്രജ്ഞയാണ് ഗീത ഗോപിനാഥ് എന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നതാണ് അവരുടെ ലേഖനം. നോട്ടു പിൻവലിക്കലിനെ സംബന്ധിച്ച് ചില കാര്യങ്ങളിൽ മുൻ കരുതലുകൾ എടുക്കേണ്ടിയിരുന്നു എന്ന് മാത്രമാണ് ഗീത പറയുന്നത്. ആദ്യത്തെ രണ്ടു ഖണ്ഡികയല്ല, ലേഖനം മുഴുവൻ വായിക്കണം എന്ന മുഖ്യമന്ത്രിയുടെ ഞങ്ങളോടുള്ള നിർദ്ദേശം അത്ഭുതപ്പെടുത്തി. മോദിയുടെ സാമ്പത്തികനയങ്ങളെ ഒരിടത്തുപോലും ഈ ലേഖനത്തിൽ ഗീതാ ഗോപിനാഥ് വിമർശിക്കുന്നില്ല . നടത്തിപ്പിൽ ചില്ലറ തിരുത്തലുകൾ ആവശ്യമാണ് എന്ന് മാത്രമാണ് അവരുടെ വാദം. It was an unprecedented move, whether in India or almost anywhere else, and it is by far Modi’s boldest policy intervention to date എന്ന ആദ്യ ഖണ്ഡികയിലെ വാക്യമാണ് മോദി പ്രകീർത്തനമെന്ന ധാരണ സൃഷ്ടിച്ചതെന്നാകും അദ്ദേഹം കരുതുന്നത്.

നോട്ടു പിൻവലിക്കലിന് പിന്നിൽ മോദി സർക്കാരിനുള്ള താല്പര്യങ്ങളെക്കുറിച്ച് പല തരം വിമർശനങ്ങൾ ഉന്നയിച്ചത് ഇടതുപക്ഷപ്പാർട്ടികളും മറ്റു പ്രതിപക്ഷപ്പാർട്ടികളുമാണ്. യു.പി തെരഞ്ഞെടുപ്പ് ഉൾപ്പെടെ, അധികാരവുമായി ബന്ധപ്പെട്ട ഹ്രസ്വകാല ലക്ഷ്യങ്ങളാണ് മോദിയെ നയിക്കുന്നതെന്ന പ്രതിപക്ഷ വിമർശനത്തിന്റെ മുനയൊടിച്ചുകൊണ്ട് ഗീത, മോദിക്ക് ക്ളീൻ ചിറ്റ് നൽകുന്നു. The Modi government is targeting the black money associated with tax evasion, corruption, and counterfeiting, and thus the drug traffickers, smugglers, and terrorists who engage in those activities. മോദിയുടെ ഉന്നം കള്ളപ്പണം പിടിക്കുക തന്നെയെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമാക്കുന്നു. ലക്‌ഷ്യം കൃത്യം. മാർഗ്ഗത്തിൽ മാത്രം ചെറിയ ചില പിഴവുകൾ. നോട്ടു പിൻവലിക്കൽ നാട്ടിൽ സൃഷ്ടിക്കുന്ന അസ്വസ്ഥതകളെക്കുറിച്ചും ഹ്രസ്വകാല ആഘാതങ്ങളെക്കുറിച്ചും നിശ്ശബ്ദത പാലിക്കാൻ ആർക്കുമാവില്ല. അവയെക്കുറിച്ച് ഗീതയുടെ ലേഖനത്തിലും പരാമർശങ്ങളുണ്ട്.

ആദ്യത്തെ രണ്ടു ഖണ്ഡികകൾ മാത്രം വായിച്ച് അഭിപ്രായം പറയരുതെന്നാണല്ലോ മുഖ്യമന്ത്രി പറയുന്നത്. അവസാനത്തെ രണ്ടു ഖണ്ഡികകൾ, തിരക്ക് മൂലം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് വിശ്വസിക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം. ആ രണ്ടു ഖണ്ഡികകൾ മനസ്സിരുത്തി വായിക്കണമെന്ന് ഞങ്ങൾ അദ്ദേഹത്തോട് അഭ്യർത്ഥിക്കുന്നു. Over the last two years, the Modi government has made an impressive push for financial inclusion with its Jan Dhan program, which has facilitated the creation of 220 million new bank accounts. എന്ന അവസാന ഖണ്ഡികയ്ക്ക് തൊട്ടു മുകളിലുള്ള ഖണ്ഡികയിലെ വാക്യം, മോദിയുടെ നയങ്ങളെ അനുകൂലിക്കലല്ലെങ്കിൽ മറ്റെന്താണ്?

Modi’s policy intervention is bold, and the economic principles motivating it are beyond reproach എന്ന അവസാന ഖണ്ഡികയിലെ വാക്യം മോദിയെ പ്രകീർത്തിക്കലല്ലെങ്കിൽ മറ്റെന്താണ്? ഞങ്ങളെ ശരിക്കും ഞെട്ടിച്ചത് ഇതൊന്നുമല്ല. കേരളം അവരിൽ നിന്ന് സ്വീകരിക്കുന്നത് സംസ്ഥാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഉപദേശവും സഹായവുമാണ്, ലോക സാമ്പത്തിക വിഷയങ്ങളിൽ അവർ എടുക്കുന്ന നിലപാടോ പറയുന്ന അഭിപ്രായമോ അല്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ് ബുക് പേജിലെ വാക്യം, എന്തോ സാങ്കേതിക പിശക് മൂലം കടന്നു കൂടിയതാണെന്നും ആ വാക്യം അദ്ദേഹം പിൻവലിക്കും എന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. ലോകസാമ്പത്തിക വിഷയങ്ങളിൽ നിന്ന് മാറ്റി നിർത്തിക്കൊണ്ട് രാജ്യത്തെയോ, നമ്മുടെ സംസ്ഥാനത്തെയോ സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്‌യാനാവില്ലെന്ന, ഇക്കാലമത്രയും പിന്തുടർന്ന മാർക്സിസ്റ്റ് രാഷ്ട്രീയ നിലപാട് കയ്യൊഴിയണമെന്നാണോ പിണറായി വിജയൻ ആവശ്യപ്പെടുന്നത്?
ഇത് സംബന്ധിച്ച് ഞങ്ങള്‍ നേരത്തെ നല്‍കിയ വാര്‍ത്ത ഇവിടെ വായിക്കാം.

സോഷ്യൽ മീഡിയയിലും പൊതു മാധ്യമങ്ങളിലുമായി പ്രൊഫ. ഗീതാ ഗോപിനാഥ് കറൻസി പിൻവലിക്കൽ വിഷയത്തിൽ നരേന്ദ്ര മോദിയെ പ്രകീർത്തിച്ചു...

Posted by Pinarayi Vijayan on Friday, November 25, 2016