മാവോയിസ്റ്റ് കൊല : അനുകൂലിച്ച് രമേശ് ചെന്നിത്തല

#

തിരുവനന്തപുരം (26-11-16) : നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ട വ്യാജമാണെന്ന വാദം ശക്തമാകുമ്പോഴും ഏറ്റുമുട്ടലിനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിലമ്പൂര്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് വിശ്വസിക്കുന്നില്ലെന്നും മാവോയിസ്റ്റുകളെ അടിച്ചമര്‍ത്തുക തന്നെ ചെയ്യണമെന്നും തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ ചെന്നിത്തല പറഞ്ഞു. സംഭവത്തില്‍ സി.പി.ഐയുടെ നിലപാടിനെ പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു. വിഷയത്തില്‍ സി.പി.ഐയുടെ നിലപാട് തെറ്റാണ്. മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ പോലീസ് നീക്കത്തെ സി.പി.ഐ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. നിലമ്പൂരില്‍ നടന്നത് പോലീസിന്റെ നരനായാട്ടാണെന്നും ഇതിന്റെ നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്നും സി.പി.ഐ ആവശ്യപ്പെട്ടിരുന്നു. ഈ നിലപാടിനെയാണ് പ്രതിപക്ഷ നേതാവ് വിമർശിച്ചത്. മാവോയിസ്റ്റുകളെ അടിച്ചമര്‍ത്തുക തന്നെ വേണമെന്നും അല്ലെങ്കില്‍ നാട്ടില്‍ ക്രമസമാധാന നില തകരാറിലാകുമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റെ് വി.എം.സുധീരന്‍ പ്രതികരണം.