വായിലെ ക്യാന്‍സറിനെ തടയാന്‍ തേന്‍

#

കൊല്‍ക്കത്ത (29-11-16) : വായിലുണ്ടാകുന്ന ക്യാന്‍സര്‍ തടയാന്‍ തേനിന് കഴിയുമെന്ന് കണ്ടെത്തല്‍. ഖരഗ്പൂര്‍ ഐ.ഐ.ടിയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് വായിലെ ക്യാന്‍സര്‍ വ്രണങ്ങള്‍ ഇല്ലാതാക്കാന്‍ തേനിന്റെ ഉപയോഗം മൂലം കഴിയുമെന്ന് കണ്ടെത്തിയിട്ടുള്ളത്.

ക്യാന്‍സര്‍ വ്രണങ്ങള്‍ വേഗത്തില്‍ കരിയാന്‍ സഹായിക്കുമെന്നതു കൂടാതെ ശസ്ത്രക്രിയയ്ക്കുശേഷം വീണ്ടും ക്യാന്‍സര്‍ രോഗബാധ ഉണ്ടാകാനുള്ള സാദ്ധ്യത തടയാനും തേനിന്റെ ഉപയോഗം കൊണ്ട് കഴിയുമെന്ന് പഠനത്തില്‍ പറയുന്നു. വ്രണങ്ങള്‍ കരിയ്ക്കാന്‍ തേനിന് അത്യധികമായ ശേഷിയുണ്ട്. ശസ്ത്രക്രിയയ്ക്കുശേഷമുള്ള മുറിവുകള്‍ തേനുപയോഗിച്ച് സുഖപ്പെടുത്താനുള്ള ചികിത്സാരീതി ശാസ്ത്രജ്ഞസംഘം വികസിപ്പിച്ചെടുത്തിട്ടുണ്ട്.