ട്രംപ് ടൈം പേഴ്‌സൺ ഓഫ് ദി ഇയർ

#

ന്യൂയോർക്ക്(07.12.2016) : ഡൊണാൾഡ് ട്രംപ് ടൈം പേഴ്‌സൺ ഓഫ് ദി ഇയർ. ഇന്ന് വൈകുന്നേരമാണ് ടൈം മാഗസിൻ അതിന്റെ തൊണ്ണൂറാമത്തെ പേഴ്‌സൺ ഓഫ് ദി ഇയറായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രഖ്യാപിച്ചത്. തനിക്ക് ലഭിച്ച ആദരവാണിതെന്ന് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ട്രംപിനെ മുഖചിത്രമാക്കിയ ടൈം കവറും പുറത്ത് വിട്ടു. ഒരു വർഷം ലോകത്തെ നല്ലതായോ മോശമായോ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തിയെയാണ് ടൈം പേഴ്‌സൺ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ ഹിലരിയാണ് രണ്ടാം സ്ഥാനത്ത്. ഓൺലൈൻ റീഡേഴ്സ് പോളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്‌ ഒന്നാമതെത്തിയത്.