തിരുവനന്തപുരം(08.12.2016) : 'എംബ്രെയ്‌സ്‌ ' ഐ.എഫ്.എഫ്.കെ സിഗ്നേച്ചർ ഫിലിം

#

തിരുവനന്തപുരം(08.12.2016) : സെല്ലുലോയ്ഡ് മാൻ പി.കെ.നായർക്ക് ആദരമായി ഇരുപത്തിയൊന്നാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സിഗ്നേച്ചർ ഫിലിം. ഐ.എഫ്.എഫ്.കെയുടെ ചരിത്രവും സ്വഭാവവും പ്രതിഫലിപ്പിക്കുന്നതാണ് എംബ്രെയ്‌സ്‌ എന്ന് പേരിട്ടിരിക്കുന്ന സിഗ്നേച്ചർ ഫിലിം. കെ.ആർ.മനോജ് ആണ് ചിത്രത്തിന്റെ സംവിധാനം. ട്രോപ്പിക്കൽ സിനിമയാണ് നിർമ്മാണം. ജോമോൻ തോമസ് കാമറയും അജയ് കുയിലൂർ എഡിറ്റിംഗും എൻ.ഹരികുമാർ ശബ്ദമിശ്രണവും നിർവ്വഹിച്ചിരിക്കുന്നു. സുധീർ പി.വൈ അനിമേഷനും, നിധിൻ റാം വിഎഫ്എക്‌സും കൈകാര്യം ചെയ്തിരിക്കുന്നു.