ചെയർമാന്റെ വാക്ക് പാഴായി : തീയറ്ററിൽ കയറി ഒരാളെ കൂടി അറസ്റ്റ് ചെയ്തു.

#

തിരുവനന്തപുരം (13.12.2016 )  : ദേശീയഗാനം കേൾപ്പിച്ചപ്പോൾ എഴുന്നേറ്റ് നിൽക്കാതിരുന്നതിന് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. അജന്താ തിയ്യേറ്ററില്‍ നിന്നും കേശവദാസപുരം സ്വദേശി സുനില്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. നവാര എന്ന ചിത്രത്തിന് മുന്‍പായിരുന്നു അറസ്റ്റ്. തിയേറ്ററില്‍ മഫ്തിയില്‍ ഉണ്ടായിരുന്ന പോലീസുകാരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ 188 വകുപ്പ് പ്രകാരം കോടതിയലക്ഷ്യത്തിന് കേസെടുത്തതായി ഫോർട്ട് പോലീസ് പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ തീയേറ്ററിനകത്തേക്ക് പ്രവേശിക്കുന്നത് തടയുമെന്നും ഡെലിഗേറ്റുകളെ തീയറ്ററുകളില്‍ കയറി അറസ്റ്റ് ചെയ്താല്‍ മേള നിര്‍ത്തിവെയ്ക്കുമെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇതിന് തൊട്ടു പിന്നാലെയാണ് പോലീസ് തീയറ്ററിൽ കയറി ചലചിത്രോത്സവ പ്രതിനിധിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.