'നോട്ടം' ഷോർട് ഫിലിം ഫെസ്റ്റിവൽ ഡിസംബർ 16നും 17 നും

#

കുവൈറ്റ് (13.12.2016) : കുവൈറ്റ് കേരള അസോസിയേഷൻ 'നോട്ടം' എന്ന പേരിൽ വർഷം തോറും സംഘടിപ്പിക്കുന്ന കണിയാപുരം രാമചന്ദ്രൻ മെമോറിയൽ ഷോർട് ഫിലിം ഫെസ്റ്റിവൽ  2016 ഡിസംബർ 16 ,17 തീയതികളിൽ ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിൽ നടക്കും. നാലാമത് 'നോട്ടം ഷോർട് ഫിലിം ഫെസ്റ്റിവലാണ് ഈ വർഷം നടക്കുക.

ഫെസ്റ്റിവലിന്റെ ആദ്യദിവസമായ ഡിസംബർ 16 ന് പ്രദർശന വിഭാഗം, മത്സര വിഭാഗം, ഓപ്പൺഫോറം എന്നിങ്ങനെ മൂന്നു സെഷനുകളിലായാണ് പരിപാടികൾ. ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം, സിനിമ പ്രവർത്തകർക്കായി A Voyage to film making എന്ന പേരിൽ ടെക്‌നിക്കൽ വർക്ഷോപ് നടക്കും. പ്രശസ്‌ത ചലച്ചിത്രകാരനും ഛായാഗ്രാഹകനുമായ സണ്ണി ജോസഫ്, ചലച്ചിത്ര നിരൂപകൻ ഡോ. സി എസ് വെങ്കിടേശ്വരൻ, ഡോക്യുമെന്ററി സംവിധായകൻ മണിലാൽ എന്നിവരാണ് ജൂറി അംഗങ്ങൾ.

വാർത്താസമ്മേളനത്തിൽ ഫെസ്റ്റിവൽ ഡയറക്ടർ സിഎ.വിനോദ് വലൂപ്പറമ്പിൽ, കേരള അസോസിയേഷൻ ഭാരവാഹികളായ മണിക്കുട്ടൻ എടക്കാട്, പ്രവീൺ നന്ദിലത്, ശ്രീനിവാസൻ മുനമ്പം, ശ്രീമലാൽ മുരളി എന്നിവർ പങ്കെടുത്തു.