ബാഹുബലി-2 ഫല്ലല ദേവയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.

#

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി-2 പ്രധാന കഥാപാത്രമായ ഫല്ലല ദേവയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഫല്ലല ദേവയെ അവതരിപ്പിച്ച റാണ ദഗ്ഗുപതിയുടേ പിറന്നാളായ ഇന്ന് അദ്ദേഹത്തിനുള്ള പിറന്നാൾ സമ്മാനമായി ധർമ്മ പ്രൊഡക്ഷൻസാണ് ഇൻസ്റ്റഗ്രാമിലൂടെ ഫല്ലല ദേവയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. ബാഹുബലി-2ലെ നായക കഥാപാത്രമായ ബാഹുബലിയുടെ ഫസ്റ്റ് ലുക്ക് മുംബൈ ഫിലിം ഫെസ്റ്റിവലിനിടയിൽ പുറത്തുവിട്ടിരുന്നു.