ദേശീയഗാനം : കമലിനെതിരായ നീക്കത്തിൽ പ്രതിഷേധം

#

തിരുവനന്തപുരം (15.12.2016) : ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിനെതിരെ സംഘപരിവാർ നടത്തുന്ന ആക്രമണത്തിൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രതിഷേധം. ചലച്ചിത്ര മേളയിലെ പ്രതിനിധികളെ ദേശീയഗാനത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് കമൽ നിലപാടെടുത്തിരുന്നു. ഇതിനെതിരെ യുവമോർച്ചയുടെ നേതൃത്വത്തിൽ കമലിന്റെ വീടിന് മുന്നിൽ ഇരുന്ന് കൊണ്ട് ദേശീയഗാനം ആലപിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. കമലിനെ കമാലുദ്ധീൻ എന്ന് അഭിസംബോധന ചെയ്ത് ബോധപൂർവ്വം വർഗീയത വളർത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തവർ ആരോപിച്ചു. ചലച്ചിത്ര അക്കാദമിയുടെ മുൻ ചെയർമാൻ കൂടിയായ സംവിധായകൻ കെ.ആർ. മോഹനൻ പ്രതിഷേധ കൂട്ടായ്മ ഉദ്‌ഘാടനം ചെയ്തു. മേളയുടെ അവസാനദിവസം നിരവധി ശ്രദ്ധേയമായ പ്രതിഷേധ പരിപാടികളാണ് ടാഗോർ പരിസരത്ത് നടന്നത്.
സംവിധായകൻ ഡോ.ബിജു, ക്യാമറാമാൻ എം.ജെ രാധാകൃഷ്ണൻ, സംവിധായിക വിധു വിൻസന്റ്, നാടകപ്രവർത്തകൻ ഡി.രഘൂത്തമൻ, ജീവൻ,ജോബ് തോമസ്, ബേബി തോമസ്,ഷൈലജ പി അമ്പു എന്നിവർ സംസാരിച്ചു. ഡെലിഗേറ്റ് വോയ്‌സ് ചെയർമാൻ വിനോദ് വൈശാഖി അദ്ധ്യക്ഷനായി. കൺവീനർ കെ.ജി.സൂരജ് സ്വാഗതം പറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയർ മാൻ കമലിനെതിരെ സംഘപരിവാർ നടത്തുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച്‌ ടാഗോർ തീയറ്ററിനു മുന്നിൽ നടക്കുന്ന കൂട്ടായ്മ...live

Posted by leftclicknews.com on Thursday, 15 December 2016