ഇഫ്ളുവിലെ ദളിത് വിവേചനത്തിനെതിരെ പ്രതിഷേധം

#

തിരുവനന്തപുരം (15.12.2016) : ദളിത് വിഷയങ്ങൾ ഉയർത്തി ഐ.എഫ്.എഫ്.കെയിൽ പ്രതിഷേധം. ടാഗോർ തീയേറ്ററിന് മുന്നിലാണ് ദളിത് മനുഷ്യാവകാശ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്.ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയിൽ നടക്കുന്ന ദളിത് പീഢനത്തിനും വിവേചനത്തിനും എതിരെ പ്രതികരിച്ച അഞ്ച് വിദ്യാർത്ഥികളെ അപകീർത്തിക്കേസിൽ പെടുത്തിയതിൽ പ്രൊഫസർ മീനാക്ഷി റെഡ്ഢിക്ക് പങ്കുണ്ടെന്നും, രോഹിത് വെമുലയുടെ ആത്മഹത്യക്ക് കാരണക്കാരനായ എച്ച്.സി.യു വൈസ് ചാൻസലർ അപ്പാറാവു ചെയ്തതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവമെന്നും പ്രതിഷേധകൂട്ടായ്മയിൽ സംസാരിച്ച സതി അങ്കമാലി പറഞ്ഞു. ജസ്റ്റിസ് ഒബുൽ റെഡ്ഢിയുടെ മകളാണ് മീനാക്ഷി റെഡ്ഢി. ദളിത് ക്യാമറയുടെ സ്ഥാപകരിൽ ഒരാളായ രവിചന്ദ്രനും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. മലയാള സിനിമയിലെ ദളിതത്വം എങ്ങോട്ടാണെന്ന ചോദ്യവും പ്രതിഷേധത്തിൽ ഉയർന്നു.

മലയാള സിനിമയില്‍ ദളിതത്വം എങ്ങോട്ട് ? പ്രതിഷേധക്കൂട്ടായ്മ ടാഗോറിന് മുന്നില്‍... live#IFFK IFFK യുടെ അവസാന ദിനങ്ങളില്‍ പ്രതിഷേധ കൂട്ടായ്മകള്‍

Posted by leftclicknews.com on Thursday, 15 December 2016