പെനാൽറ്റി ഷൂട്ട് കേരളം ഔട്ട്

#

കൊച്ചി (18.12.2016) : മുഴുനീള മത്സര സമയത്തും എക്സ്ട്രാ ടൈമിലും ഓരോ ഗോൾ വീതം വഴങ്ങി സമനിലയിലായ മത്സരം ഒടുവിൽ പെനാൽറ്റി ഷൂട്ട് ഔട്ടിലേക്കു നീങ്ങുകയായിരുന്നു. പെനാൽറ്റി ഷൂട്ട് ഔട്ടിൽ കൊൽക്കത്തയുടെ ഒന്നാമത്തെ കിക്ക്‌ സേവ് ചെയ്ത കേരളം മൂന്നാമത്തെ പെനാൽറ്റി കിക്ക്‌ പുറത്തേക്കു പോയതോടെ കേരളത്തിനോടൊപ്പമായി. കേരളത്തിനൊപ്പമായ കൊൽക്കത്ത കേരളത്തിന്റെ അവസാനത്തെ കിക്ക്‌ സേവ് ചെയ്തു മുൻതൂക്കം നേടി. അവസാനത്തെ കിക്ക്‌ എടുത്ത കൊൽക്കത്തയുടെ ഉന്നം പിഴച്ചില്ല: കേരളം ഐ എസ് എല്ലിൽ രണ്ടാമനായി. എക്സ്ട്രാ ടൈമിൽ പരുക്കൻ കളി പുറത്തെടുത്ത കേരളത്തിനു പക്ഷെ ഗോൾ നേടാനായില്ല. കളിയുടെ ആദ്യ പകുതിയിൽ തന്നെ ആയിരുന്നു കേരളത്തിന്റെയും കൊൽക്കത്തയുടെയും ഗോളുകൾ. മുപ്പത്തിയേഴാം മിനുറ്റിൽ റാഫിയിലൂടെ കേരളം മുന്നിലെത്തിയെങ്കിലും അധികം വൈകാതെ തന്നെ കൊൽക്കത്ത ഗോൾ മടക്കി.