ചരിത്രമെഴുതി കരുണ്‍ നായര്‍ : ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളി

#

ചെന്നൈ (19-12-16) : ചെന്നൈയില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ചരിത്രം കുറിച്ച് മലയാളി താരം കരുണ്‍ നായര്‍. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ സെഞ്ചുറി നേടിയ കരുണ്‍ ഇത്തരമൊരു നേട്ടം കരസ്ഥമാക്കുന്ന ആദ്യ മലയാളിയാണ്. എട്ടു ഫോറും ഒരു സിക്‌സുമടക്കം 183 പന്തുകളില്‍ നിന്നായി 126 റണ്‍സ് നേടിയ കരുണ്‍ അവസാന റിപ്പോര്‍ട്ട് വരുന്നത് വരെ ക്രീസില്‍ തുടരുകയാണ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 477 എന്ന ലക്ഷ്യം തകര്‍ക്കാനിറങ്ങിയ ഇന്ത്യ ഇടവേളയ്ക്കായി പിരിയുമ്പോള്‍ 463 എന്ന സ്‌കോറിലെത്തി നില്‍ക്കുകയാണ്.