മലയാളികള്‍ക്ക് അഭിമാന നിമിഷം : ഇരട്ടസെഞ്ചുറി നേട്ടത്തില്‍ കരുണ്‍ നായര്‍

#

ചെന്നൈ (19-12-16) : മലയാളികള്‍ക്ക് അഭിമാന നേട്ടമേകി ഇന്ത്യന്‍ താരം കരുണ്‍ നായര്‍. ചെന്നൈയില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഇരട്ട സെഞ്ചുറി നേടിയാണ് കരുണ്‍ ചരിത്രം കുറിച്ചിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറി നേടിയ ആദ്യ മലയാളി താരമെന്ന റെക്കോഡ് കരുണ്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് അതേ റെക്കോര്‍ഡ് തിരുത്തി ഇരട്ട സെഞ്ചുറിയെന്ന നേട്ടം കരണ്‍ കരസ്ഥമാക്കിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തില്‍ 307 പന്തില്‍ 23 ഫോറും ഒരു സിക്‌സും അടക്കം നേടിയാണ് കരുണ്‍ തന്റെ ചരിത്രം നേട്ടം കൈപ്പിടിയിലൊതുക്കിയിരിക്കുന്നത്.