കരുൺ നായർക്ക് ട്രിപ്പിൾ സെഞ്ച്വറി

#

ചെന്നൈ(19.12.2016) : മലയാളി താരം കരുൺ നായർക്ക് ചരിത്ര നേട്ടം. ഇംഗ്ലണ്ടിനെതിരായി ചെന്നൈയിൽ നടക്കുന്ന ടെസ്റ്റിൽ കരുൺ ട്രിപ്പിൾ സെഞ്ച്വറി നേടി. ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരമാണ് കരുൺ. വീരേന്ദർ സെവാഗിന് ശേഷം ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് കരുൺ നായർ. 381 പന്തിൽ 303 റൺസുമായി പുറത്താകാതെ നിന്ന കരുണിന്റെ ഇന്നിങ്സിന്റെ ബലത്തിൽ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിലെ റെക്കോർഡ് സ്കോറും നേടി. 7 വിക്കറ്റിന് 759 എന്ന നിലയിൽ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. 2009 ൽ നേടിയ 729 എന്ന സ്‌കോറാണ് ഇന്ത്യ മറികടന്നത്. കർണ്ണാടകത്തിന് വേണ്ടി കളിക്കുന്ന താരമാണ് കരുൺ നായർ.