12 വർഷമായി 300 റൺ ക്ലബ്ബിൽ ഒറ്റക്കാണ് ; കരുണിനെ സ്വാഗതം ചെയ്ത് വീരു

#

ന്യൂഡൽഹി : ചെന്നൈ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ട്രിപ്പിൾ സെഞ്ച്വറി നേടിയ മലയാളി താരം കരുൺ നായരെ അഭിനന്ദിച്ച് വീരേന്ദർ സെവാഗ്. 300 റൺ ക്ലബ്ബിലേക്ക് കരുൺ നായരെ സ്വാഗതം ചെയ്ത് ട്വിറ്ററിലൂടെയാണ് വീരു അഭിനന്ദനം അറിയിച്ചത്. കഴിഞ്ഞ 12 വർഷവും 8 മാസവുമായി 300 റൺസ് ക്ലബിൽ താൻ ഒറ്റയ്ക്കായിരുന്നെന്നും സെവാഗ് ട്വിറ്ററിൽ കുറിച്ചു. വീരേന്ദർ സെവാഗിന് ശേഷം ട്രിപ്പിൾ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് കരുൺ നായർ. 381 പന്തിൽ നിന്നായി 303 റൺസാണ് കരുൺ ഇംഗ്ലണ്ടിനെതിരെ അടിച്ചു കൂട്ടിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ താരത്തിന്റെ മൂന്നാമത്തെ വ്യക്തിഗത സ്‌കോർ കൂടിയാണ് കരുണിന്റേത്.

ഇന്ത്യൻ താരത്തിന്റെ ആദ്യ രണ്ടു സ്കോറുകളും വീരേന്ദർ സെവാഗിന്റെ പേരിലാണ്. 2004 മാർച്ച് 28 ന് മുൾട്ടാനിൽ പാകിസ്ഥാനെതിരെ നേടിയ 309 റൺസാണ് വീരുവിന്റെ ആദ്യ ട്രിപ്പിൾ. 2008 മാർച്ച് 26 ന് ചെന്നൈയിൽ ഇതേ സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ 319 റൺസടിച്ച് സെവാഗ് സ്വന്തം റെക്കോർഡ് തിരുത്തി.

<script async src="//platform.twitter.com/widgets.js" charset="utf-8"></script>