ജഗന്നാഥ വര്‍മ്മ അന്തരിച്ചു

#

തിരുവനന്തപുരം (20-12-16) : പ്രശസ്ത ചലച്ചിത്ര താരം ജഗന്നാഥ വര്‍മ്മ (78) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 8 മണിയോടെയായിരുന്നു അന്ത്യം.വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്ന അദ്ദേഹത്തെ കടുത്ത ന്യുമോണിയെയ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  പോലീസ് ജോലിയിലിരിക്കവെ സിനിമാ രംഗത്തേക്ക് പ്രവേശിച്ച വര്‍മ്മ ഇരുനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സുപ്രണ്ടന്റൈ് ഓഫ് പോലീസ് ആയി വിരമിച്ച ഇദ്ദേഹം മികച്ച ഒരു കഥകളി കലാകാരന്‍ കൂടിയാണ്. ആരോഗ്യ സംബന്ധമായ കാരണങ്ങളാല്‍ സിനിമയില്‍ നിന്ന് ഇടവേള എടുത്ത വര്‍മ്മ വീണ്ടും അഭിനയ രംഗത്ത് സജീവമായി തുടങ്ങവെയാണ് അന്ത്യം. സിനിമ-സീരിയല്‍ താരം മനു വര്‍മ്മ മകനാണ്.