പ്രവാസികള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി സൗദി സര്‍ക്കാര്‍

#

റിയാദ് (23-12-16) : പ്രവാസികള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി സൗദി സര്‍ക്കാര്‍. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് പ്രഖ്യാപനത്തിനു ശേഷം സൗദി ധനമന്ത്രി മുഹമ്മദ് അല്‍ ജദാനാണ് പ്രവാസികള്‍ക്ക് നിശ്ചിത തുക ഫീസ് ഏര്‍പ്പെടുത്തിയ വിവരം അറിയിച്ചത്. രാജ്യത്തെ സൗകര്യം ഉപയോഗപ്പെടുത്തുന്ന കുടുംബാംഗങ്ങളുടെ എണ്ണം അടിസ്ഥാനപ്പെടുത്തിയാണ് ഓരോ പ്രവാസിയും തുക അടയ്‌ക്കേണ്ടത്. ആദ്യം ചെറിയ തുകയാണെങ്കിലും വര്‍ഷം തോറും അത് കൂട്ടുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിദേശികള്‍ ജോലി ചെയ്യുന്ന കമ്പനികളും തൊഴിലാളികളുടെ എണ്ണം അനുസരിച്ചുള്ള ഫീസ് നല്‍കേണ്ടി വരും. വാണിജ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രം ബാധകമാകുന്ന പുതിയ നിയമത്തില്‍ നിന്ന് ഡ്രൈവര്‍മാരെയും ശുചീകരണ തൊഴിലാളികളെയും ഒഴിവാക്കിയിട്ടുണ്ട്. ഫീസ് തുക സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ഒന്നുമില്ലെങ്കിലും 800 റിയാല്‍ വരെ അടയ്‌ക്കേണ്ടി വരുമെന്നാണ് ചില അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.