ജ്ഞാനപീഠ പുരസ്‌കാരം ബംഗാളി കവി ശംഖ ഘോഷിന്

#

ന്യൂഡല്‍ഹി (23-12-16)  : ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരത്തിന് പ്രശസ്ത ബംഗാളി കവി ശംഖ ഘോഷ് അര്‍ഹനായി. രചനപാടവത്തില്‍ രവീന്ദ്രനാഥ് ടാഗോറിന്റെ പിന്‍ഗാമിയെന്നാണ് 84 കാരനായ ഘോഷിനെ വിശേഷിപ്പിക്കുന്നത്. അധ്യാപകനും സാഹിത്യ നിരൂപകനും കൂടിയായ ഇദ്ദേഹത്തെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാഡമി അവാര്‍ഡ്, നര്‍സിംഗ് ദാസ് പുരസ്‌കാര്‍, സരസ്വതി സമ്മാന്‍ തുടങ്ങി സാഹിത്യത്തിലെ നിരവധി പ്രമുഖ പുരസ്‌കാരങ്ങളും ഘോഷിനെത്തെടിയെത്തിയിട്ടുണ്ട്. ആദിം ലത ഗുല്‍മോമയ്, മുര്‍ഖ ബറോ സമ്ജിക് നയി, കബീര്‍ അഭിപ്രായ് തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രമുഖ കൃതികള്‍.