തേങ്ങാവെള്ളം കളയല്ലേ ഒന്നാന്തരം വൈനാക്കാം

#

ഭക്ഷണത്തിൽ തേങ്ങയും അനുബന്ധ ഉൽപ്പന്നങ്ങളും ധാരാളമായി ഉപയോഗിക്കുന്നവരാണ് നാം മലയാളികൾ. മിക്ക വീടുകളിലും ദിവസവും ഒരു തേങ്ങയെങ്കിലും ഉപയോഗിക്കാതിരിക്കില്ല. തേങ്ങയുടച്ച ശേഷം തേങ്ങാവെള്ളം കളയുകയാണ് നമ്മുടെ പതിവ്. തേങ്ങാവെള്ളം ഫലപ്രദമായി ഉപയോഗിക്കാൻ നമുക്ക് അറിയില്ല എന്ന് സാരം. തേങ്ങാവെള്ളം ഉപയോഗിച്ച് രുചികരവും ആരോഗ്യദായകവുമായ പലതരം പരീക്ഷണങ്ങൾ നടത്താനാവുമെന്നതാണ് വാസ്തവം. തേങ്ങാവെള്ളത്തിൽ നിന്ന് ഒന്നാന്തരം വൈനുണ്ടാക്കുന്ന മാർഗം പരിചയപ്പെട്ടോളൂ.

ആവശ്യമായ സാധനങ്ങൾ

തേങ്ങാവെള്ളം - 1 ലിറ്റർ
മുന്തിരി - അര കിലോഗ്രാം
ചെറുനാരങ്ങ - 1
പഞ്ചസാര - 750 ഗ്രാം
യീസ്റ്റ് - 250 ഗ്രാം
ഗ്രാമ്പൂ,ഏലയ്ക്ക,പട്ട - 3,4 എണ്ണം
ഗോതമ്പ്/പച്ചനെല്ല് - 1 പിടി
മുട്ടയുടെ വെള്ള - 1

തയ്യാറാക്കുന്ന വിധം
തേങ്ങാവെള്ളം അരിച്ചെടുത്ത്  രണ്ടു മണിക്കൂർ കഴിഞ്ഞ ശേഷം തിളപ്പിക്കുക. അതിലേക്ക് മുന്തിരി ഇട്ട ശേഷം, ചെറു ചൂടിൽ പഞ്ചസാര, യീസ്റ്റ് എന്നിവ ചേർത്ത് വയ്ക്കുക. മൂന്ന് ദിവസം കഴിഞ്ഞ് ഇളക്കി ഗ്രാമ്പൂ, ഏലയ്ക്ക,പട്ട എന്നിവ ചേർത്ത് വയ്ക്കുക. മൂന്ന് ദിവസം കൂടുമ്പോൾ ഇത് ഇളക്കി കൊടുക്കണം. ഇളക്കാൻ ചിരട്ട തവി ഉപയോഗിക്കുന്നതാണ് നല്ലത്. 16 ദിവസം കഴിഞ്ഞ് അരിച്ചെടുത്ത് ഒരുപിടി ഗോതമ്പ്/ പച്ചനെല്ല്, ,മുട്ടയുടെ വെള്ള എന്നിവ ചേർത്ത് ഒരാഴ്ച അനക്കാതെ വെക്കുക. ഒരാഴ്ച കഴിഞ്ഞ് നേർത്ത തുണിയിൽ അരിച്ചെടുത്ത് ഉപയോഗിക്കാം.