ഗുജറാത്തിൽ 26 ലക്ഷത്തിന്റെ കള്ളനോട്ട് പിടിച്ചു.

#

രാജ്കോട്ട് (26-12-2016) : ഗുജറാത്തിലെ രാജ്കോട്ടിൽ 26 ലക്ഷത്തിന്റെ പുതിയ 2000 രൂപ കള്ളനോട്ടുമായി രണ്ട് പേർ പിടിയിൽ. വാഹനപരിശോധനക്കിടയിൽ കാറിന്റെ സ്‌പീക്കറിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് പോലീസ് കള്ളനോട്ടുകൾ കണ്ടെത്തിയത്. ഹൃദയ് ജഗാനി, ലക്ഷ്മൺ ചൗഹാൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പതിനായിരം രൂപയുടെ പുതിയ 500 രൂപ കള്ളനോട്ടും പിടിച്ചെടുത്തിട്ടുണ്ട്. നോട്ടുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന അത്യാധുനിക യന്ത്രം കണ്ടെടുത്തതായി പോലീസ് അറിയിച്ചു. നോട്ടുകൾ പൊതുമേഖല ബാങ്കിന്റെ ടാഗും സീലും ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു. അഹമ്മദാബാദിലെ റിയൽ എസ്റ്റേറ്റ് ഏജന്റായ ഹിതേഷ് ഷായാണ് സംഘത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. നോട്ട് പിൻവലിക്കലിന് ശേഷം രാജ്കോട്ടിൽ നിന്ന് മാത്രം രണ്ട് കോടി രൂപയുടെ പഴയ നോട്ടും 70 ലക്ഷം കോടി രൂപയുടെ പുതിയ 2000 രൂപ നോട്ടുകളും കണ്ടെത്തിയിട്ടുള്ളതായി പോലീസ് അവകാശപ്പെട്ടു.