അസ്ത്രം ജൈവകീടനാശിനി തയ്യാറാക്കാം

#

(29 -12 -16 ) : പൂർണ്ണമായും ജൈവ രീതിയിൽ തയ്യാറാക്കാവുന്ന ഫലപ്രദമായ ഒരു കീടനാശിനിയാണ് അസ്ത്രം. അഗ്നിയെന്നും ജൈവകർഷകർ ഇതിനെ വിളിക്കാറുണ്ട്. നമ്മുടെ ചുറ്റുപാടുമുള്ള ചെടികളുടെ ഇലയും ഗോമൂത്രവും നാടൻ പശുവിന്റെ ചാണകവും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഈ കീടനാശിനി തയ്യാറാക്കാം. വേപ്പില,തുളസിയില,കൊന്നയില,ആടലോടക ഇല,മാവില,കുരുമുളകില തുടങ്ങി കയ്പ്പും ചവർപ്പുമുള്ള ഏത് ഇലകളും ഉപയോഗിക്കാം. ഈ ഇലകൾ ഓരോ പിടി വീതം ചതച്ച്, രണ്ടു ലിറ്റർ ഗോമൂത്രം, ഒരു കിലോ നാടൻ പശുവിന്റെ ചാണകം, അഞ്ച് ലിറ്റർ വെള്ളം എന്നിവ  ഒരു പാത്രത്തിൽ എടുത്ത് വലതുവശത്തേക്ക് മാത്രം ഇളക്കി അഞ്ച് ദിവസം വെക്കുക. രാവിലെയും വൈകിട്ടും ഇത് ഇളക്കി കൊടുക്കണം. അഞ്ച് ദിവസത്തിന് ശേഷം അരിച്ചെടുത്ത് പത്ത് ലിറ്റർ വെള്ളത്തിൽ ചേർത്ത ശേഷം ചെടികൾക്ക് തളിച്ച് കൊടുക്കുകയോ, സ്പ്രേ ചെയ്യുകയോ ചെയ്യാം.