ബി.സി.സി.ഐ ഭാരവാഹികള്‍ പുറത്ത്

#

ന്യൂഡല്‍ഹി (02-01-17) : ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂറിനെയും സെക്രട്ടറി അജയ് ഷിര്‍ക്കയെയും സുപ്രീം കോടതി ഭാരവാഹി സ്ഥാനത്ത് നിന്ന് മാറ്റി. മുതിര്‍ന്ന വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്ക് പകരം ചുമതല നല്‍കി ബി.സി.സി.ഐ സുപ്രീംകോടതി നിരീക്ഷണത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലേക്ക് മാറി. ബി.സി.സി.ഐയുടെ പുതിയ കമ്മിറ്റിയെ നിര്‍ദ്ദേശിക്കാനും സുപ്രീംകോടതിയുടെ മേല്‍ നോട്ടമുണ്ടാകും. പുറത്താക്കപ്പെട്ട ഭാരവാഹികള്‍ ഇന്ന് തന്നെ ബി.സി.സി.ഐ ഓഫീസ് ഒഴിയണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.ലോധസമിതി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ നടപടി. അതേസമയം സുപ്രീം കോടതിയുടേത് സ്വാഭാവിക നടപടിക്രമം മാത്രമെന്നാണ് ജസ്റ്റിസ് ലോധയുടെ ആദ്യ പ്രതികരണം. കായികരംഗത്തെ ഏറ്റവും സമ്പന്നമായ സ്ഥാപനത്തിന് നേരെയുള്ള സുപ്രീംകോടതി നടപടി വന്‍ തിരിച്ചടിയാണ് നിയമരാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നത്.