ജോണ്‍ ബെര്‍ഗര്‍ അന്തരിച്ചു

#

പാരീസ് (03-01-17) : പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായിരുന്ന ജോണ്‍ ബെര്‍ഗര്‍ (90) അന്തരിച്ചു. ഒരു വര്‍ഷമായി അസുഖബാധിതനായിരുന്നു. ചിത്രകാരന്‍,സാഹിത്യകാരന്‍, നിരൂപകന്‍, തിരക്കഥാകൃത്ത് തുടങ്ങി നിരവധി മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ബെര്‍ഗറിന്റെ ജി എന്ന കൃതി 1972 ലെ ബുക്കര്‍ പ്രൈസിന് അര്‍ഹമായിരുന്നു. ദൃശ്യകലകളെ സംബന്ധിച്ച് രചിച്ച ബെര്‍ഗറിന്റെ വേ ഓഫ് സീയിംഗ് എന്ന പുസ്തകം ദൃശ്യകലകളെ ആഴത്തിലറിയാന്‍ സഹായിക്കുന്ന ഒരു വഴികാട്ടിയായാണ് വിലയിരുത്തപ്പെടുന്നത്. ഈ പുസ്തകം പിന്നീട് ബി.ബി.സി ചാനലില്‍ ടെലിവിഷന്‍ സീരിസ് ആയും അവതരിക്കപ്പെട്ടിട്ടുണ്ട്. ദി പെയിന്റെര്‍ ഓഫ് ഔര്‍ ടെം, ദി ഫൂട്ട് ഓഫ് ക്ലൈവ്, റ്റു ദി വെഡ്ഡിംഗ്, ഫ്രം എ റ്റു എക്‌സ് എന്നിവയാണ് മറ്റു പ്രമുഖ രചനകള്‍.