ഹാരിസണ്‍സ് ഭൂമി ഇടപാട് : വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

#

തിരുവനന്തപുരം (04-01-17) : സര്‍ക്കാര്‍ പാട്ടഭൂമി മറിച്ചു വിറ്റ സംഭവത്തില്‍ ഹാരിസണ്‍ കമ്പനി ഉള്‍പ്പെടെ 18 പേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. 60 ഏക്കറോളം വരുന്ന സര്‍ക്കാര്‍ പാട്ടഭൂമി അനുമതിയില്ലാതെ മറിച്ചു വിറ്റെന്ന പരാതിയില്‍ കമ്പനിയെ കൂടാതെ പുനലൂര്‍ സബ് രജിസ്ട്രാര്‍ക്കെതിരെയും അന്വേഷണത്തിന് ഉത്തരവുണ്ട്. സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ് കോടതി 42 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.