മഹേന്ദ്രസിംഗ് ധോണി ക്യാപ്റ്റൻ സ്ഥാനം രാജി വെച്ചു

#

റാഞ്ചി(4-1-17): ഇന്ത്യയുടെ ഏകദിന- ട്വന്റി-20 ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണി സ്ഥാനം രാജി വെച്ചു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ നാളെ പ്രഖ്യാപിക്കനിരിക്കെയാണ് അപ്രതീക്ഷിതമായി ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത്. 2015 ൽ ധോണി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവയ്ക്കുകയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയും ചെയ്തിരുന്നു. ലോകക്രിക്കറ്റിൽ ഐ.സി.സി യുടെ മൂന്ന് ടൂർണമെന്റുകളും വിജയിച്ച ഏക ക്യാപ്റ്റനാണ് മഹേന്ദ്രസിംഗ് ധോണി. ധോണിയിൽ നിന്ന് ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത വിരാട് കോഹ്‌ലി അക്രമണ ശൈലിയിലുള്ള ക്യാപ്റ്റൻസി പ്രശംസ പിടിച്ചുപറ്റിയിരുന്നു. മൂന്ന് ഫോർമാറ്റിലും ഒരേ ക്യാപ്റ്റൻ വേണമെന്ന് ചില കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞെങ്കിലും ധോണി ടീമിൽ തുടരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ധോണി കളിക്കാരനായി ടീമിൽ തുടരുമെന്ന് ബി.സി.സി.ഐ അറിയിച്ചു.ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായ വിരാട് കോഹ്‌ലി മൂന്ന് ഫോർമാറ്റിലും ക്യാപ്റ്റനാകുമെന്നാണ് കരുതുന്നത്.