സാഫ് വനിതാ ഫുട്ബോൾ : ഇന്ത്യക്ക് കിരീടം

#

സിലിഗുരി(4-1-17) : സാഫ് വനിതാ ഫുട്ബോൾ കിരീടം ഇന്ത്യ നിലനിർത്തി. സിലിഗുരി കാഞ്ചൻഗംഗ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ബംഗ്ലാദേശിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ഇന്ത്യ ജേതാക്കളായത്.സാഫ് വനിതാ ഫുട്ബോളിലെ കരുത്തരായ ഇന്ത്യക്ക് മുന്നിൽ ബംഗ്ലാദേശ് പിടിച്ചുനിൽക്കാൻ പാടുപെടുന്നത് കണ്ടുകൊണ്ടാണ് മത്സരം ആരംഭിച്ചത്. മത്സരത്തിന്റെ 12 മത് മിനിറ്റിൽ തന്നെ ഇന്ത്യ മുന്നിലെത്തി .മുന്നേറ്റതാരം ഡാങ്ങ്മെയ്‌ ഗ്രേസാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. മത്സരത്തിൽ പിടിച്ച് നിൽക്കാൻ ശ്രമിച്ച ബംഗ്ലാദേശ് 40മത് മിനിറ്റിൽ ഇന്ത്യക്ക് ഒപ്പമെത്തി. രണ്ടാം പകുതിയിലും ഇന്ത്യയുടെ ആധിപത്യമാണ് കണ്ടത്. 60മത് മിനിറ്റിൽ സസ്മിത മാലിക് പെനാൽറ്റി മുതലാക്കി ഇന്ത്യയെ മുന്നിലെത്തിച്ചു. 67മത് മിനിറ്റിൽ ഇന്ദുമതി നേടിയ ഗോളിലൂടെ ഇന്ത്യ വിജയമുറപ്പിക്കുകയായിരുന്നു. ഇതോടെ സാഫ് വനിതാ ഫുട്ബോളിൽ ഇന്ത്യ തോൽവിയറിയാതെ 19 മത്സരം പൂർത്തിയാക്കി.