പാരീസിൽ പൊതു ഗതാഗതം സൗജന്യമാക്കി

#

പാരീസ് (05-01-17) : ഫ്രഞ്ച് തലസ്ഥാനമായ പാരീസ്  മലിനീകരണം നേരിടാൻ പൊതു ഗതാഗതം സൗജന്യമാക്കി. നഗരം കഴിഞ്ഞ പത്തു വർഷത്തിനിടയിലെ ഏറ്റവും കനത്ത  മലിനീകരണം നേരിടുകയാണ്. മലിനീകരണം നേരിടാൻ നഗരത്തിൽ വാഹന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഒറ്റ-ഇരട്ട അക്ക നമ്പർ ക്രമത്തിൽ ഏർപ്പെടുത്തിയിരുന്ന വാഹന നിയന്ത്രണം പാലിക്കാൻ പലരും തയ്യാറായില്ല. മറ്റൊരു നഗരമായ ലിയോണിലും സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം ഫലപ്രദമാകതതിനെ തുടർന്നാണ് പൊതു ഗതാഗതം സൗജന്യമാക്കിയത്. കാറ്റ് വീശാത്ത അവസ്ഥയാണ് മലിനീകരണം രൂക്ഷമാക്കുന്നത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം.