സന്തോഷ് ട്രോഫി : കേരളം ഇന്നിറങ്ങുന്നു

#

കോഴിക്കോട് (05-01-17) : സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത മത്സരത്തിൽ കേരളം ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ വൈകിട്ട് 4ന് നടക്കുന്ന മത്സരത്തിൽ കേരളം പുതുച്ചേരിയെ നേരിടും. മികച്ച യുവതാരങ്ങൾ അടങ്ങുന്ന കേരള ടീം ഏറെ പ്രതീക്ഷയോടെയാണ് ടൂർണമെന്റിന് ഇറങ്ങുന്നത്. ഇത്തവണ ദക്ഷിണ മേഖല യോഗ്യത മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത് സന്തോഷ് ട്രോഫി മത്സരത്തിന് യോഗ്യത ഉറപ്പാക്കാൻ കഴിയും എന്നാണ് കരുതുന്നത്.കഴിഞ്ഞ വർഷം കേരള ടീമിന് സന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങളിൽ തന്നെ പുറത്തായിരുന്നു. ടി ഉസ്മാൻ ക്യാപ്റ്റനായ ടീമിന്റെ പരിശീലകൻ വി.വി ഷാജിയാണ്. ദുർബലരായ പുതുച്ചേരിക്കെതിരെ അനായാസ ജയം  നേടി ടൂർണമെന്റിൽ മികച്ച തുടക്കം കുറിയ്ക്കാനാണ്  കേരളത്തിന്റെ ശ്രമം.