എഗ് അമിനോ ആസിഡ് തയ്യാറാക്കാം

#

(05-01-17) : ചെടികളുടെ വളർച്ചയെ സഹായിക്കുന്ന ഒരു ജൈവവളർച്ചാ ത്വരകമാണ് എഗ് അമിനോ ആസിഡ്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ജൈവവളർച്ചാസഹായിയാണ് എഗ് അമിനോ ആസിഡ്. അമിതമായ രാസവള കീടനാശിനി പ്രയോഗത്തിൽ നിന്ന് ചെടികളെ രക്ഷിക്കാനും ഇത്തരത്തിലുള്ള ജൈവമാർഗങ്ങൾ അവലംബിക്കുന്നതിലൂടെ നമുക്ക് കഴിയും. നാടൻ കോഴിമുട്ട, നാരങ്ങ,ശർക്കര എന്നിവ ഉപയോഗിച്ച് എഗ് അമിനോ ആസിഡ് തയാറാക്കാം.

തയ്യാറാക്കാവുന്ന വിധം

ഏഴു കോഴിമുട്ടകൾ പൊട്ടിക്കാതെ ഒരു ചില്ല് ജാറിലേക്ക് ഇട്ടശേഷം അതിലേക്ക് 15 ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞ് ഒഴിക്കുക. ചില്ല് ജാർ നന്നായി അടച്ച് 10 ദിവസം സൂക്ഷിക്കുക. 10 ദിവസത്തിന് ശേഷം മുട്ട പൊട്ടിച്ച് നന്നായി ഇളക്കിച്ചേർക്കുക. ഇതിലേക്ക് 250 ഗ്രാം ശർക്കര ഉരുക്കി ചേർത്ത ശേഷം വീണ്ടും 10 ദിവസത്തേക്ക് അടച്ച് വെയ്ക്കുക. അതിനു ശേഷം ഇതിൽ നിന്ന് ഒരു മില്ലി എടുത്ത് 10 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് ചെടികൾക്ക് തളിച്ച് കൊടുക്കാം.