യുവരാജ് തിരിച്ചെത്തി : കോഹ്‌ലിക്ക് ടീമായി

#

മുംബൈ(06-01-17): മഹേന്ദ്ര സിംഗ് ധോണിക്ക് പകരം വിരാട് കോഹ്‌ലിയെ ഇന്ത്യയുടെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന ട്വന്റി-20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെയും പ്രഖ്യാപിച്ചു. യുവരാജ് സിംഗിന്റെ തിരിച്ചുവരവ് ഏകദിന ടീം തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായി. ധോണി ക്യാപ്റ്റനായി തുടരുമ്പോൾ യുവരാജിനെ അവഗണിക്കുന്നു എന്ന വിമർശനം നിലനിന്നിരുന്നു.ട്വന്റി-20 ടീമിൽ യുവതാരങ്ങളായ റിഷഭ് പന്തും ചാഹലും ഇടം നേടി. പരിചയ സമ്പന്നനായ ആശിഷ് നെഹ്‌റയും തിരിച്ചെത്തിയിട്ടുണ്ട്. കേരള താരം സഞ്ജു വി സാംസൺ പരിശീലന മത്സരത്തിനുള്ള ടീമിൽ ഇടം നേടിയിട്ടുണ്ട്. മൂന്ന് ഏകദിനവും ട്വന്റി-20 അടങ്ങുന്നതാണ് ഇംഗ്ളണ്ടിനെതിരായ പരമ്പര . ജനുവരി 15ന് പുണെയിലാണ് ആദ്യ മത്സരം. പരമ്പരക്ക് മുന്നോടിയായി ഇംഗ്ലണ്ടിന് രണ്ട് പരിശീലനമത്സരങ്ങളാണ് ഉള്ളത്.

ഏകദിന ടീം:വിരാട് കോഹ്ലി (ക്യാപ്റ്റന്‍), മഹേന്ദ്രസിങ് ധോണി (വിക്കറ്റ് കീപ്പര്‍), കെ.എല്‍.രാഹുല്‍, ശിഖര്‍ ധവാന്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, യുവരാജ് സിങ്, അജിങ്ക്യ രഹാനെ, ഹര്‍ദിക് പാണ്ഡ്യ, ആര്‍.അശ്വന്‍, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ജസ്പ്രീത് ബുംമ്ര, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യായാദവ്

ടി20 ടീം:വിരാട് കോഹ്ലി (ക്യാപ്റ്റന്‍), മഹേന്ദ്രസിങ് ധോണി (വിക്കറ്റ് കീപ്പര്‍), കെ.എല്‍.രാഹുല്‍, യുവരാജ് സിങ്, സുരേഷ് റെയ്‌ന, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, ചഹല്‍, മനീഷ് പാണ്ഡെ, ജസ്പ്രീത് ബുംമ്ര, ആശിഷ് നെഹ്‌റ, ഭുവനേശ്വര്‍ കുമാര്‍