ദേശീയ സ്‌കൂള്‍ മീറ്റ് : കേരളത്തിന് കിരീടം

#

പൂനെ (07-01-17) : ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടം. 114 പോയിന്റെ് നേടിയ കേരളത്തിന്റെ തുടര്‍ച്ചയായ ഇരുപതാമത്തെ വിജയമാണിത്. 11 സ്വര്‍ണ്ണം, 12 വെള്ളി, 7 വെങ്കലം എന്നിങ്ങനെയാണ് കേരളത്തിന്റെ മെഡല്‍ നേട്ടങ്ങള്‍. 56 പോയിന്റെു നേടി തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. 800,400 മീറ്റര്‍ റിലേയില്‍ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയ അബിത മേരി മാനുവലായിരുന്നു ഇന്നു ട്രാക്കിലെ താരം.മത്സരങ്ങളുടെ അവസാന ദിവസമായ ഇന്നു മാത്രം നാല് സ്വര്‍ണ്ണവും. നാല്‌വെള്ളിയും രണ്ട് വെങ്കലവുമാണ് കേരളം മെഡല്‍ പട്ടികയില്‍ കൂട്ടിച്ചേര്‍ത്തത്.