പപ്പായ മീഡിയയുടെ ഷോറീൽ ശ്രദ്ധയാകർഷിക്കുന്നു

#

(8-1-17)പപ്പായ മീഡിയയുടെ വിവിധ വർക്കുകൾ കോർത്തിണക്കുന്ന ഷോ റീൽ മനം പ്രേക്ഷകശ്രദ്ധ ആകർഷിക്കുന്നു.. പപ്പായ മീഡിയയുടെ സിനിമ പ്രെമോഷൻ, മ്യൂസിക് വീഡിയോ, പരസ്യങ്ങൾ ഒക്കെ കോർത്തിണക്കിയാണ് വീഡിയോ. യൂട്യൂബിലൂടെ പുറത്തിറക്കിയ വീഡിയോ വ്യാപകമായ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. കേരളത്തിൽ ഹിറ്റായ പല ചിത്രങ്ങളുടെയും പ്രെമോഷൻ പപ്പായ മീഡിയയ്ക്കായിരുന്നു. പപ്പായ മീഡിയയുടെ വർക്കുകളുടെ പൊതുസ്വഭാവം ഷോ റീലിനുമുണ്ട്. 2014 കൊച്ചി മുസ്‌രിസ് ബിനാലെയുടെ സിഗ്‌നേച്ചർ ഫിലിം ഒരുക്കിയതും പപ്പായ മീഡിയയായിരുന്നു.