മാധ്യമപ്രവര്‍ത്തകരുടെ കോടതി പ്രവേശനം : 4 ആഴ്ചയ്ക്കുള്ളില്‍ തീരുമാനം

#

ന്യൂഡല്‍ഹി (09-01-17) : കേരളത്തിലെ കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം ലഭിക്കാത്ത പ്രശ്‌നത്തില്‍ തീരുമാനം സുപ്രീംകോടതി 4 ആഴ്ചത്തേക്ക് മാറ്റി. കേരള ഹൈക്കോടതി വിഷയം പരിഗണിക്കുന്നതിനാലാണ് സുപ്രീംകോടതി ഈ സമയം അനുവദിച്ചത്. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ തീരുമാനം. ഹൈക്കോടതിയിലെ മീഡിയാറൂം അടച്ചിട്ടിരിക്കുകയാണെന്ന് പത്ര പ്രവര്‍ത്തക യൂണിയനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.