കിരിയാത്ത് മിശ്രിതം : ജൈവ കീടനാശിനി

#

(10.01.2017) : നമ്മുടെ നാട്ടിൻപുറങ്ങളിൽ കാണുന്ന ഒരു ഔഷധഗുണമുള്ള സസ്യമാണ് കിരിയാത്ത്. ഈ ചെടിയുടെ ഇലകളും തണ്ടും ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു ജൈവ കീട നിയന്ത്രണ മാർഗമാണ് കിരിയാത്ത് മിശ്രിതം. വെള്ളീച്ച, മുഞ്ഞ, ഇലപ്പേൻ തുടങ്ങി ചെടികളുടെ നീരൂറ്റി കുടിക്കുന്ന കീടങ്ങൾക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന കീടനാശിനിയാണിത്.

തയ്യാറാക്കുന്ന വിധം

കിരിയാത്ത് ചെടിയുടെ ഇളം തണ്ടുകളും ഇലകളും ചതച്ച് നീരെടുത്തത് അൻപത് ഗ്രാം, 40 ഗ്രാം സോപ്പ് ചെറുതായി ചീകി 100 മില്ലി ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് അരിച്ചെടുത്ത ലായനിയുമായി യോജിപ്പിച്ച് 900 മില്ലി വെള്ളവുമായി കൂട്ടിച്ചേർത്ത് ഉപയോഗിക്കാം. ഈ മിശ്രിതം ചെടികളിൽ നേരിട്ട് തളിക്കാം