മൂത്തോന്‍ ഫസ്റ്റ് ലുക്ക് വൈറൽ : അനുരാഗ് കശ്യപ് മലയാളത്തിൽ

#

(10.01.2016) : ഗീതു മോഹന്‍ദാസ് സംവിധാനം നിർവഹിക്കുന്ന മൂത്തോന്‍ ഫസ്റ്റ് ലുക്ക് വൈറലാകുന്നു. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തിൽ അണിയറയിലും സ്‌ക്രീനിലുമെത്തുന്ന താരങ്ങളെ കണ്ട് ആവേശഭരിതരായിരിക്കുകയാണ് സിനിമ പ്രേമികൾ. രാജീവ് രവി, അനുരാഗ് കശ്യപ്, കുനാൽ ശർമ്മ, വാസിക് ഖാൻ, സുനിൽ റോഡ്രിഗസ്, റിയാസ് കോമു, അജിത്കുമാർ, ഗോവിന്ദ് മേനോൻ എന്നിവരാണ് അണിയറയിൽ. ആനന്ദ് എല്‍ റായ്, അജയ് ജി റായ്, അലന്‍ മക്അലക്‌സ് എന്നിവർ നിർമ്മാണം നിർവ്വഹിക്കുന്നു. ധനുഷ് , നിവിൻ പോളി,അനുരാഗ് കശ്യപ് അടക്കമുള്ള പ്രമുഖർ ഏറെ ആവേശത്തോടെയാണ് ഫസ്റ്റ് ലുക്കിനോട് പ്രതികരിച്ചത് . മൂത്തോനിലൂടെ അനുരാഗ് കശ്യപ് മലയാള സിനിമയിൽ അഭിനേതാവായി അരങ്ങേറ്റം കുറയ്ക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.