ജിഷ്ണുവിന്റെ മരണം : പ്രതികരണങ്ങൾക്ക് ഐക്യദാർഢ്യവുമായി എം.ബി രാജേഷ് എം.പി

#

(11-1-17)ഒരു നഗരത്തിൽ ഒരനീതി ഉണ്ടായാൽ അന്ന് വൈകുന്നേരമാകുമ്പോഴേക്കും ആ നഗരം കത്തിച്ചാമ്പലാവുന്നതാണ് നല്ലത് എന്ന ബ്രഹ്ത്തിന്റെ വരികളെ ഓർമിപ്പിച്ച് എം.ബി രാജേഷ് . ജിഷ്ണുവിന്റെ മരണത്തിനെ തുടർന്നുണ്ടായ പ്രതികരണങ്ങൾക്കും സമരങ്ങൾക്കും രാജേഷ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അരാഷ്ട്രിയ ക്യാമ്പസുകളെ കുറിച്ച് ഉണ്ടായിരുന്ന വ്യാജ സങ്കൽപ്പങ്ങളുടെ അവസാനമാണ് നെഹ്രു കോളേജ് സംഭവം. ഇടിമുറികളാലും ഇരുട്ടുമുറികളാലും ചോദ്യം ചെയ്യപ്പെടാത്ത അച്ചടക്കത്താലും അനുസരണയാലും മറ്റേതൊരു സ്വാശ്രയ കോളേജിനും ഇനിയും ജിഷ്ണുമാരെ സൃഷ്ടിക്കാം. ചൂഷകരായ സ്വാശ്രയ മാനേജ്‌മെന്റുകൾക്കെല്ലാമുള്ള പാഠമാകട്ടെ ഇന്നലത്തെ പ്രതിഷേധമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. #JusticeforJishnu ക്യാംപയിനിന് അഭിവാദനമർപ്പിച്ചാണ് അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ് അവസാനിക്കുന്നത്.