സ്വാശ്രയ കോളേജുകളെ പരിശോധിക്കാൻ സമിതി ; ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം

#

തിരുവനതപുരം (11-1-17) :സ്വാശ്രയ കോളേജുകളുടെ പ്രവർത്തനം പരിശോധിക്കാൻ സമിതി രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. തൃശ്ശൂർ പാമ്പാടി നെഹ്‌റു കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ജിഷ്ണുവിന്റെ മരണത്തെ തുടർന്ന് സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ സ്വാശ്രയ കോളേജുകൾക്കെതിരെ ഉയരുന്ന വ്യാപകമായ പരാതികളെ തുടർന്നാണ് മന്ത്രിസഭാ തീരുമാനം. സ്വാശ്രയ കോളേജുകളിൽ വിദ്യാർത്ഥികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി പരാതി നിലനിൽക്കുണ്ട്. സ്വാശ്രയ കോളേജുകളുടെ നടത്തിപ്പിലും അദ്ധ്യാപനരീതിയിലും വലിയ പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇടതു വിദ്യാർത്ഥി സംഘടനകൾ ഉൾപ്പെടെ സമരത്തിലാണ് , ഈ സാഹചര്യത്തിലാണ് സർക്കാർ നടപടി. മരണപ്പെട്ട ജിഷ്ണുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.