2019 ൽ കോൺഗ്രസ് അധികാരത്തിലെത്തുമ്പോൾ അച്ഛേ ദിൻ : രാഹുൽ

#

ന്യൂഡൽഹി (11.01.2017) : രാജ്യത്തെ നരേന്ദ്ര മോദിയും ബി,ജെ,പിയും വർഷങ്ങൾ പുറകോട്ടു കൊണ്ട് പോയിരിക്കുകയാണെന്ന് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. നല്ല ദിവസങ്ങൾ വരുമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽ കയറിയ നരേന്ദ്ര മോദി നോട്ടു പിൻവലിക്കലിലൂടെ ജനതയുടെ നട്ടെല്ല് ഒടിച്ചിരിക്കുകയാണെന്ന് രാഹുൽ ആരോപിച്ചു. നോട്ടു പിൻവലിക്കലിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ഡൽഹിയിൽ സംഘടിപ്പിച്ച ജൻ സംവേദൻ സമ്മേളനിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

നല്ല ദിവസങ്ങൾ ബി.ജെ.പി ഭരണത്തിന് കീഴിലുണ്ടാകില്ല. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തുമ്പോൾ രാജ്യത്ത് അച്ഛേദിൻ വരുമെന്ന് രാഹുൽ പറഞ്ഞു. മോദിയും ആർ.എസ്.എസ്സും ചേർന്ന് ഭരണഘടനാസ്ഥാപനങ്ങളെയും ജനാധിപത്യ സ്ഥാപനങ്ങളെയും തകർക്കുകയാണ്. കഷ്ടിച്ച് രണ്ടര വര്ഷം കൊണ്ട് നിയമവ്യവസ്ഥയെയും റിസർവ് ബാങ്കിനെയും മാധ്യമങ്ങളെയും അവർ നശിപ്പിച്ചു. യോഗത്തിൽ മുൻ പ്രധാനമന്ത്രി മൻ മോഹൻ സിംഗ് , പി.ചിദംബരം, എ.കെ.ആന്റണി, ഗുലാം നബി, ആനന്ദ് ശർമ്മ തുടങ്ങി പ്രധാന നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുത്തു. സമ്മേളനത്തിൽ രാഹുലിന് അദ്ധ്യക്ഷത കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി മാറി നിൽക്കുകയായിരുന്നു. രാഹുലിനെ കോൺഗ്രസ് അദ്ധ്യക്ഷനാക്കണമെന്ന ആവശ്യം ശക്തമായിരിക്കുമ്പോഴാണ് സോണിയ രാഹുലിന് വേണ്ടി മാറി നിന്നതെന്നത് ശ്രദ്ധേയമാണ്.