ഓഫീസിലെ സൗകര്യം : അതൃപ്തി പരസ്യമാക്കി വി.എസ്

#

തിരുവനന്തപുരം(11-1-17) : ഭരണപരിഷ്കരണ കമ്മിഷൻ ഓഫീസിലെ സൗകര്യങ്ങളിലെ അതൃപ്തി പരസ്യമാക്കി വി.എസ് അച്യുതാനന്ദൻ. പുതിയ ഓഫീസ് അനുവദിക്കാൻ ആവശ്യപെട്ടിട്ടുണ്ട് , അനുവദിക്കുമെന്നാണ് പ്രതീക്ഷ എന്ന് വി.എസ് വ്യക്തമാക്കി. ഇന്ന് സ്റ്റാഫ് അംഗങ്ങൾക്കൊപ്പം ഓഫീസിൽ എത്തിയ ശേഷമാണ് വി.എസ് പ്രതികരണം നടത്തിയത്. നേരത്തെ ഭരണപരിഷ്കരണ കമ്മിഷന്റെ ഓഫീസ് സെക്രട്ടറിയേറ്റിൽ തന്നെ വേണമെന്ന് വി.എസ് ആവശ്യപ്പെട്ടെങ്കിലും, സർക്കാർ ആവശ്യം നിരസിക്കുകയായിരുന്നു. വി.എസ് അച്യുതാനന്ദൻ അധ്യക്ഷനായ കമ്മീഷനിൽ മുൻ ചീഫ് സെക്രട്ടറിമാരായ നില ഗംഗാധരനും സി.പി.നായരും അംഗങ്ങളാണ്. ഓഫീസ് സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ കമ്മീഷന്റെ യോഗങ്ങൾ വി.എസ്സിന്റെ വസതിയിലാണ് ചേർന്നിരുന്നത്. കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതോടെയാണ് മുൻ മുഖ്യമന്ത്രിയായ വി.എസ് അച്യുതാനന്ദനെ ക്യാബിനറ്റ് പദവിയോടെ ഭരണപരിഷ്കരണ കമ്മിഷൻ അധ്യക്ഷനായി നിയമിച്ചത്.