ജിഷ്ണുവിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്ന് പോലീസ്

#

തൃശ്ശൂർ(11.01.2017) : പാമ്പാടി നെഹ്‌റു എൻജിനിയറിംഗ് വിദ്യാർത്ഥി ജിഷ്ണുവിന്റെതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്ന് പോലീസ് . തന്റെ ജീവിതവും സ്വപ്നങ്ങളും നഷ്ടമായി എന്ന് കുറിപ്പിൽ എഴുതിയിട്ടുണ്ട് . ഐ ക്വിറ്റ് എന്ന എഴുതിയതിന് ശേഷം വെട്ടിയിട്ടുണ്ട്. ജിഷ്ണുവിന്റെ ഹോസ്റ്റലിലെ കുളിമുറിക്ക് പിന്നിൽ ഓവ്ചാലിൽ നിന്നാണ് കുറിപ്പ് കണ്ടെത്തിയിട്ടുള്ളത്. ഈ കത്ത് ജിഷ്ണുവിന്റേത് ആണെന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു.

ജിഷ്ണു പരിക്ഷയിൽ കോപ്പിയടിച്ചു എന്നാരോപിച്ച് കോളേജ് അധികൃതർ ജിഷ്ണുവിനെ മാനസികമായി പീഡിപ്പിപ്പിക്കുകയൂം അതിനെ തുടർന്ന് ജിഷ്ണു ആത്മഹത്യാ ചെയ്യുകയായിരുന്നു. എന്നാൽ പരിക്ഷയിൽ കോപ്പിയടിച്ചു എന്നാരോപണം വാസ്തവവിരുദ്ധമെന്ന് യൂണിവേഴ്സിറ്റി അധികൃതർ വ്യക്തമാക്കിയതോടെ കോളേജിന്റെ ആരോപണം പൊളിഞ്ഞിരുന്നു. ജിഷ്ണുവിന്റെ മരണത്തെ തുടർന്ന് വ്യാപക പ്രതിഷേധമാണ് ഉയർന്ന് വന്നത്.