ഷാരൂഖ് ചിത്രത്തിനെതിരെ ശിവസേന

#

നയാ റായ്‌പൂർ(11-1-17) : ഷാരൂഖ് ചിത്രം റേസിനെതിരെ ശിവസേന ഛത്തിസ്ഗഡ് ഘടകം രംഗത്തെത്തി. രാജ്യദ്രോഹിയുടെ സിനിമ പ്രദർശിപ്പിക്കരുത് എന്നാണ് ആവശ്യം. സിനിമ വിതരണക്കാരനായ അക്ഷയ് രാതിക്കാണ് ഭീഷണി കത്ത് ലഭിച്ചത്. ശിവസേന ഛത്തിസ്ഗഡ് തലവനായ അശോക് ഷിൻഡെയുടെ പേരിലാണ് കത്ത്. ചിത്രം പ്രദർശിച്ചാൽ പ്രത്യാഘാതങ്ങൾ സഹിക്കാൻ വിതരണക്കാർ തയ്യാറാകണമെന്ന് കത്തിൽ പറയുന്നു. അക്ഷയ് രാതി ഈ വിഷയത്തിൽ മുഖ്യമന്ത്രി രമൺ സിങ്ങിനും ശിവസേന നേതാക്കന്മാരും ഇടപെടണമെന്ന് ആവശ്യപെട്ടിട്ടുണ്ട്. ജനുവരി 26 ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിൽ പാകിസ്ഥാനി നടി മഹിറ ഖാൻ അഭിനയിച്ചിട്ടുണ്ട്. ഇതാണ് ശിവസേനയുടെ പ്രകോപനത്തിന് കാരണമെന്നാണ് കരുതുന്നത്.