അനധികൃത സ്വത്ത് സമ്പാദനം : ജേക്കബ് തോമസിനെതിരെ ഹര്‍ജി

#

കൊച്ചി (12-01-17) : അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നാരോപിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഹര്‍ജി. തുറമുഖ ഡയറക്ടറായിരിക്കെ സോളാര്‍ പാനല്‍ സ്ഥാപിക്കുക വഴി ജേക്കബ് തോമസ് അനധികൃത ലാഭം നേടിയെന്നതുള്‍പ്പെടെ നാലോളം പരാതികള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. അവധിയെടുത്ത് അധ്യാപനം നടത്തിയത് സംബന്ധിച്ചും കര്‍ണ്ണാടകയിലെ അനധികൃത ഭൂമി ഇടപാടുകളെക്കുറിച്ചും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ചേര്‍ത്തല സ്വദേശിയായ മൈക്കള്‍ ജോര്‍ജ് എന്നയാളണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ കോടതി ഈ മാസം 19 ന് വിശദമായ വാദം കേള്‍ക്കും.