സംഘപരിവാറിന് എന്ത് കൊണ്ട് ഈ അസഹിഷ്ണുത?

#

(12.01.2016 ) : ഒരു വ്യക്തിക്ക് സംഭവിക്കുന്ന സ്വപ്നം എന്ന അനുഭവം , തികച്ചും ആത്മനിഷ്ഠമായ first - person experience ആണ്. മസ്തിഷ്കവും മനസുമുള്ള മനുഷ്യവ്യക്തികൾക്ക് മാത്രമേ സ്വപ്നം കാണാൻ കഴിയൂ. എന്നാൽ  ഹിന്ദുവിന്റെ സ്വപ്നം , രാഷ്ട്രത്തിന്റെ സ്വപ്നം, ഇന്ത്യയുടെ സ്വപ്നം എന്നൊക്കെ പറയുമ്പോൾ മനുഷ്യവ്യക്തിയുടെ ജൈവപ്രക്രിയകളും മാനസിക അനുഭവങ്ങളും ഹിന്ദു എന്ന കളക്റ്റിവിറ്റിയിലേക്കും രാഷ്ട്രത്തിലേക്കും സന്നിവേശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് organismic politics ന്റെ രീതിയാണ്. ഒരു വ്യക്തി ഹിന്ദു സമൂഹത്തെയും രാഷ്ട്രത്തെയും ഒരു ജൈവ വ്യക്തിയായി കാണുന്നതോടെ ഹിന്ദുവുമായും രാഷ്ട്രവുമായും identify ചെയ്യാൻ എളുപ്പമാവുന്നു. മാത്രവുമല്ല, രാഷ്ട്രവുമായി ഉണ്ടാക്കുന്ന ഈ identity വികാരതീവ്രവും, അതിസാന്ദ്രവുമായിരിക്കും. അതിനാൽ രാഷ്ട്രത്തിനെതിരായ വിമർശനങ്ങളെ വിദ്വേഷത്തോടെയും അസഹിഷ്ണുതയോടെയും സമീപിക്കാനും വിമർശകരെ ആക്രമിക്കാനും ഈ മാനസികാവസ്ഥ ഹിന്ദുത്വവാദികളെ സജ്ജരാക്കുന്നു. ഹിന്ദുത്വത്തിന്റെ ലബോറട്ടറിയിൽ ഉല്പാദിപ്പിക്കപ്പെടുന്ന മനുഷ്യർ de- individualised, de- humanaised പറ്റങ്ങളാണ്.