29 Jul 2020 04:25 AM IST
സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 888 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇവരിൽ 55 പേരുടെ രോഗബാധയുടെ ഉറവിടം അറിയാൻ കഴിഞ്ഞിട്ടില്ല. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 122 പേർ വിദേശത്തു നിന്നും 96 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 33 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഈ വിവരങ്ങൾ.
സംസ്ഥാനത്ത് പല ഭാഗങ്ങളിലായി കോവിഡ് മൂലം 4 പേർ മരണമടഞ്ഞു. എറണാകുളം ജില്ലയിലെ അബുബക്കർ (72), കാസർകോട് ജില്ലയിലെ അബ്ദുറഹ്മാൻ (70), ആലപ്പുഴ ജില്ലയിലെ സൈനുദ്ദീൻ (65), തിരുവനന്തപുരം ജില്ലയിലെ സെൽവമണി (65) എന്നിവരാണ് ഇന്ന് മരണമടഞ്ഞത്.
തിരുവനന്തപുരം - 227, കോട്ടയം - 118, മലപ്പുറം - 112, തൃശൂർ - 109, കൊല്ലം-95, പാലക്കാട് - 86, ആലപ്പുഴ- 84, എറണാകുളം - 70, കോഴിക്കോട്- 67, പത്തനംതിട്ട - 63, വയനാട്- 53, കണ്ണൂർ - 43, കാസർകോട് - 38, ഇടുക്കി - 7 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
679 പേർ സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം - 170, കൊല്ലം- 70, പത്തനംതിട്ട - 28, ആലപ്പുഴ- 80, കോട്ടയം - 20, ഇടുക്കി - 27, എറണാകുളം - 83, തൃശൂർ - 45, പാലക്കാട് -40, മലപ്പുറം -34, കോഴിക്കോട് - 13, വയനാട്- 18, കണ്ണൂർ - 15, കാസർകോട് - 36 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
ഇതു വരെ 20896 പേർക്കാണ് സംസ്ഥാനത്താകെ കോവിഡ് ബാധിച്ചത്. 10091 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 1167 പേരെ ചികിത്സയ്ക്കായി ഇന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്താകെ 150616 പേരാണ് നിരീക്ഷണത്തിലുള്ളത്.