Kerala News

31 Jul 2020 04:10 AM IST

Reporter-Leftclicknews

സംസ്ഥാനത്ത് ഉച്ചവരെ 506 പേർക്ക് കോവിഡ്

ഉച്ചവരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 506 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 375 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്.

ഉച്ചവരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 506 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 375 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 29 പേരുടെ രോഗബാധയുടെ ഉറവിടം തിരിച്ചറിയാനായിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 31 പേർ വിദേശത്തു നിന്നും 40 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരാണ്. 37 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് ബാധിച്ചു. കോവിഡ് മൂലം കോഴിക്കോട്ട് 2 പേർ മരണമടഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഈ വിവരങ്ങൾ.

 

തൃശൂർ -83, തിരുവനന്തപുരം - 70, പത്തനംതിട്ട - 59, ആലപ്പുഴ - 55, കോഴിക്കോട് 42, കണ്ണൂർ - 39, എറണാകുളം 34, മലപ്പുറം-32, കോട്ടയം 29, കാസർകോട് -28, കൊല്ലം - 22, ഇടുക്കി -6, പാലക്കാട്-4, വയനാട് - 3 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

 

794 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം - 220, കൊല്ലം-83, പത്തനംതിട്ട - 81, ആലപ്പുഴ - 20, കോട്ടയം - 49, ഇടുക്കി -31, എറണാകുളം-69, തൃശൂർ - 68,, പാലക്കാട് - 36, മലപ്പുറം-12, കോഴിക്കോട്- 57, വയനാട്- 17, കണ്ണൂർ - 47, കാസർകോട് - 4 എന്നിങ്ങനെയാണ് രോuമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.


Reporter-Leftclicknews