Film

29 Apr 2020 21:40 PM IST

നടൻ ഇർഫാൻ ഖാൻ അന്തരിച്ചു

പ്രമുഖ ചലച്ചിത്ര നടൻ ഇർഫാൻ ഖാൻ അന്തരിച്ചു. മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

പ്രമുഖ ചലച്ചിത്ര നടൻ ഇർഫാൻ ഖാൻ (53) അന്തരിച്ചു. മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1988 ൽ സലാം ബോംബേ എന്ന സിനിമയിലെ ശ്രദ്ധേയമായ റോളിൽ അഭിനയിച്ചുകൊണ്ട് ഹിന്ദി ചലച്ചിത്രലോകത്തേക്ക് കടന്നുവന്ന ഇർഫാൻ ഖാൻ, ഓസ്കാർ അവാർഡ് നേടിയ സ്ലം ഡോഗ് മില്യനയർ ഉൾപ്പെടെ നിരവധി ഹോളിവുഡ് ചിത്രങ്ങളിലൂടെ അന്തരാഷ്ട്ര തലത്തിലും പ്രശസ്തനായിരുന്നു.

 

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ, 50 ഓളം ഇന്ത്യൻ സിനിമകളിൽ അഭിനയിച്ച ഇർഫാൻ ഖാൻ 2011 ൽ മികച്ച നടനുള്ള ദേശീയ അവാർഡ് നേടി. അതേ വര്ഷം തന്നെ, കലയ്ക്കും സിനിമയ്ക്കും നൽകിയ സമഗ്ര സംഭാവനയ്ക്ക് ഇർഫാനെ രാജ്യം പത്മശ്രീ ബഹുമതി നൽകി ആദരിച്ചു. നാല് ഫിലിംഫെയർ അവാർഡുകളും നേടി. ഭാര്യ സുതപ സിക്ദാർ. രണ്ടു മക്കൾ.