Film

28 Jan 2020 21:45 PM IST

Reporter-Leftclicknews

നടി ജമീലാ മാലിക് അന്തരിച്ചു

നടി ജമീലാ മാലിക് അന്തരിച്ചു.

നടി ജമീലാ മാലിക് (73) അന്തരിച്ചു. 1970 കളില്‍ മലയാള സിനിമയില്‍ ശ്രദ്ധേയമായ നിരവധി റോളുകളില്‍ അഭിനയിച്ച ജമീലാ മാലിക് പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച ആദ്യത്തെ മലയാളി വിദ്യാര്‍ത്ഥിനിയാണ്.

 

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും നിരവധി ടിവി പരമ്പരകളിലും അഭിനയിച്ചു. നിരവധി റേഡിയോ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. കൊല്ലത്ത് മുനിസിപ്പല്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായിരുന്ന പരേതനായ മാലിക് മുഹമ്മദാണ് പിതാവ്. ഒരു മകന്‍.


Reporter-Leftclicknews